പതിനഞ്ചോളം ചന്ദനമരങ്ങൾ കാണ്മാനില്ല

REPORT: RAFEEQ THOTTUMUKKAM

മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മുണ്ടകശ്ശേരി മലയിൽ ആസ്തി രജിസ്റ്ററിൽ ഉണ്ടായിരുന്ന പതിനഞ്ചോളം ചന്ദനമരങ്ങൾ കാണ്മാനില്ല. 1981ൽ സ്വകാര്യവ്യക്തി പൊതുശ്മശാനത്തിനു വേണ്ടി പഞ്ചായത്തിന് വിട്ടു കൊടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്തെ മരങ്ങളാണ് കാണാതായത്. സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ.

1981 ൽ മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മുണ്ടകശ്ശേരി മലയിൽ ഒരേക്കർ ഭൂമി കൃഷ്ണൻ നമ്പൂതിരി ശ്മശാനത്തിന് വേണ്ടി പഞ്ചായത്തിന് സൗജന്യമായി നൽകി.2005 ആസ്തി രജിസ്റ്റർ ഉണ്ടാക്കിയ സമയത്തു 15 ചന്ദന മരങ്ങൾ ഉണ്ടായിരുന്നുവെന്നു രേഖകകളിൽ പറയുന്നു.എന്നാൽ ആ മരങ്ങൾ ഇപ്പോൾ ഭൂമിയിൽ കാണാനില്ല.

പൊതുശ്മശാനം എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്ന ചോദ്യത്തിന് പഞ്ചായത്ത് നൽകിയ മറുപടി പ്രസ്തുത സ്ഥലത്തേക്ക് റോഡ് ഇല്ലാത്തതുകൊണ്ടാണ് ശ്മശാനത്തിൽ പ്രവർത്തനങ്ങൾ നടക്കാത്തത് എന്നാണ്.
190 മീറ്റർ റോഡ് 6 മീറ്റർ വീതിയിൽ 3.2 മീറ്റർ കാരിയെജ് വേ ഉണ്ടെന്നും ആസ്തി രജിസ്റ്ററിൽ കാണിച്ചിട്ടുണ്ട്.
പോരാത്തതിന് ഈ പൊതു ശ്മശാനം നവീകരിച്ചു എന്നപേരിൽ 2008- 2009 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തുകയും1,83,996.00 രൂപ ചെലവഴിച്ചു എന്നും കാണുന്നു.
ഈ കാടുമൂടി നശിക്കുന്ന പൊതു ശ്മശാനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചു എന്നു പറയുന്നത്. ഏതായാലും പഞ്ചായത്ത് ആസ്തി രേഖകളിൽ കാണിച്ച 15 ചന്ദന മരങ്ങൾ എവിടെപ്പോയി എന്നും പൊതു ശ്മശാനം എന്ന് യാഥാർത്ഥ്യമാകുമെന്നുമാണ് നാട്ടുകാരുടെ ചോദ്യം.

error: Content is protected !!