കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്നു മരണം; 12 പേർക്ക് പരുക്ക്

Web Desk

മലാപ്പറമ്പ്-വെങ്ങളം ബൈപാസിൽ പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. വാനിന്റെ ഡ്രൈവർ ദിനേശ്, കർണാടക സ്വദേശികളായ ശിവണ്ണ (45), നാഗരാജ് (40) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!