മിസ് ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടി വൈഷ്ണവി ശർമ

Web Desk

മിസ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി വൈഷ്ണവി ശർമ. മുൻ മിസ് ക്വീൻ ഓഫ് ഇന്ത്യ ലക്ഷ്മി മേനോൻ വൈഷ്ണവിയെ കിരീടമണിയിച്ചു. മഹാരാഷ്ട്രയുടെ മെഹർമീത് കൗർ മിസ് ക്യൂൻ ഓഫ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടവും തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യം സെക്കൻഡ് റണ്ണർ അപ്പ് കിരീടവും നേടി. കേരളത്തിൽനിന്നു ചന്ദ്രലേഖ നാഥ്‌, ശ്വേത ജയറാം, അഖ്സ വർഗീസ് എന്നിവർ യഥാക്രമം മിസ് ടാലന്റ്, മിസ് ക്വീൻ സൗത്ത്, മിസ് ക്വീൻ വെസ്റ്റ് തുടങ്ങിയ സബ്ടൈറ്റിലുകൾ നേടി. മണപ്പുറം ഫിനാൻസിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണു മത്സരം സംഘടിപ്പിച്ചത്.

error: Content is protected !!