
Web Desk
യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന് ബൊമ്മെ നന്ദി അറിയിച്ചു. നവീന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറിയ മുഖ്യമന്ത്രി, കുടുംബത്തിൽ ഒരാൾക്ക് ജോലിയും ഉറപ്പു നൽകി. യുക്രെയ്നിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ. മാർച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.