വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകൻ പോക്‌സോ കേസ് പ്രതി

Report:Web Desk

വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകൻ പോക്‌സോ കേസ് പ്രതി.കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലാണ് പരിശീകനായി പ്രതി എത്തിയത്.

രണ്ട് പോക്‌സോ കേസുകളിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറിൽ പരിശീലകനായി പങ്കെടുപ്പിച്ചത്.സൈക്കോളജിസ്റ്റായ ഗിരീഷ് കൗൺസിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ്.

ഗിരീഷിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌സിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!