
Report: Web DesK
യൂ ട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും താന്‍ ഇരയാക്കപ്പെട്ടതാണെന്നും ശ്രീലക്ഷ്മി അറക്കല്‍.യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂർ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പൊലീസ് കേസെടുത്തിരുന്നു
ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹിയായ അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതി. എന്നാല്‍ യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകള്‍ തന്‍റെ യൂട്യൂബ് ചാനലുകളിലല്ലെന്ന് ശ്രീലക്ഷ്മി പറയുന്നു.
ലോക്ഡൌൺ കാലത്ത് തിരുവനന്തപുരത്ത് താമസസ്ഥലത്ത് നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളുമായി സംവദിക്കുമായിരുന്നു. ലൈവിനിടെ വരുന്ന കമന്‍റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഇത് അശ്ലീല ചുവയോടെ ചിലര്‍ പണമുണ്ടാക്കാനായി മോശം തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ശരിക്കും താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു