മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; കാൽ വേർപെട്ട നിലയിൽ

കൊച്ചി∙ കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. മരിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നു രാവിലെ കടവന്ത്ര ജംക്‌ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. മരിച്ചയാൾക്ക് 40 വയസ് പ്രായമുണ്ടെന്നാണു വിവരം.

എതിർവശത്തെ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരിയാണ് ഈ വ്യക്തി ബാറിന് മുകളിൽ നിന്ന് ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാൽ വേർപ്പെട്ടു പോയി. മരിച്ചയാളുടെ കയ്യിൽ നിന്ന് ഇംഗ്ലിഷിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ ‘All good things must come to an end, and when my good thing dies, I too shall die with it’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ചു വരികയാണ്.

error: Content is protected !!