യു.ഡി.എഫ് പ്രതിഷേധ സായാഹ്നം

പെരുവയൽ:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ യുഡിഎഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അഹമ്മദ് പേങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ എ ടി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. സി എം സദാശിവൻ സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു.
രവി പനോളി, എൻ വി കോയ,അനീഷ് പാലാട്ട്, ആർ വി ജാഫർ,സുബിത തോട്ടാഞ്ചേരി,എം പി സലീം, പി പി ജാഫർ ,എന്നിവർ സംസാരിച്ചു

error: Content is protected !!