യുഡിഎഫിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസിന്റെയും ലീഗിന്റെയും പ്രതിനിധികൾ നവകേരള സദസിൽ

കുന്നമംഗലം: യുഡിഎഫിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാനും കോൺഗ്രസ് പെരുവയൽ മണ്ഡലം കമ്മറ്റി മുൻ പ്രസിഡണ്ടുമായ എൻ. അബൂബക്കറാണ് നവകേരള സദസ്സിന്റെ ഭാഗമയി ഞായറാഴ്ച ഓമശ്ശേരി സ്നേഹതീരം ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിൽ പങ്കെടുത്തത്. പാർട്ടി പ്രതിനിധിയായോ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായോ അല്ല താൻ പങ്കെടുത്തതെന്നും നവകേരള സദസ്സ് വ്യത്യസ്ത മേഖലയിലെ വിവിധങ്ങളായ പ്രയാസങ്ങളും പ്രശ്നങ്ങളും പറയാനും നിവേദനം നൽകാനുമുള്ള നല്ലൊരു അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് ഈ പരിപാടി ആക്കം കൂട്ടുമെന്നതിലും യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നവകേരള സദസ്സിന് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചത് കുന്നമംഗലത്തെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ വിവാദത്തിന് ഇടയാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ അനാസ്ഥയാണ് ഫണ്ട് അനുവദിക്കാൻ ഇടയാക്കിയതെന്നാണ് യുഡിഎഫിനുള്ളിലെ സംസാരം ഇതിനിടയിലാണ് യുഡിഎഫ് ബഹിഷ്കരിക്കുന്ന പരിപാടിയിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത്.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു. പരിപാടിയുടെ ബാഡ്ജ് അണിഞ്ഞാണ് ഹുസൈൻ പങ്കെടുത്തത്.. യു ഡി.എഫ് ബഹിഷ്ക്കരണം പ്രഖ്യാപിക്കുകയും ധൂർത്തും കൊള്ളയുമാണ് മുഖ്യമന്തിയും മന്ത്രിമാരും നടത്തുന്നതെന്ന് അക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെ വെറും
രാഷ്ട്രീയം മാത്രമാണെന്ന് തെളിക്കുന്നതാണ് നവകേരള സദസിൽ പലയിടത്തും മുസ്ലിം ലീഗിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്വത്തിലൂടെ
വ്യക്തമാവുന്നത്. കോൺഗ്രസിന് മാത്രമേ നവകേരള സദസ്സിനോട് എതിർപ്പുള്ളൂവെന്നത് മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി പ്രതിനിധി കൊടുവള്ളിയിലും
പങ്കെടുത്തതോടെ തെളിഞ്ഞു.
എം.എൽ.എ
ഡോ.എം.കെ മുനീർ
നവകേരള സദസ്സിൽ പങ്കെടുത്ത് മണ്ഡലത്തിലെ വികസനങ്ങളെ പറ്റി മുഖ്യമന്ത്രിയെ ധരിപ്പിക്കാനും സാധ്യമാക്കാനും ശ്രമിക്കണമെന്ന് പൊതുജനങ്ങൾക്കും മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും
ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ നിഷേധാത്മക സമീപനമാണ് ഉണ്ടായത്.

error: Content is protected !!