
Web Desk
നിയമസഭെ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് യു പ്രതിഭ എംഎല്‍എ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് യു പ്രതിഭ ഫെയ്‌സ്ബുക്ക് കുറിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച ആരും അന്വേഷിച്ചില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നും ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭയുടെ കുറിപ്പില്‍ പറയുന്നു