
newsdesk
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്ന് സാബു എം.ജേക്കബ് വെല്ലുവിളിച്ചു. കിഴക്കമ്പലത്തു നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിലാണ് സാബുവിന്റെ വെല്ലുവിളി. തന്റെ കയ്യിലുള്ള തെളിവുകൾ ആറ്റംബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പു നൽകി.