
NEWSDESK
മുക്കം : മുക്കം നഗരസഭയുടെയും – ചാത്തമംഗലം പഞ്ചായത്തിന്റെയും അതിർത്തിയായ
മുത്താലം ഷാങ്ക്‌റില്ല ഒഡിറ്റോറിയതിന് സമീപത്തെ നിരവധി പേർ യാത്ര ചെയ്യുന്ന
മുത്താലം – ചോലക്കുഴി റോഡരികിലെ കണ്ണിപൊയിൽ വയലിലാണ് രാത്രിയിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത് .
ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത് .വാഴ , ചേന , കവുങ്ങ്ഉൾപ്പടെ കൃഷി ചെയ്യുന്ന കൃഷിയിടത്തിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്.
കാഞ്ഞിരത്തിങ്ങൽ , മണാശേരി തോട് ഉൽഭവിക്കുന്ന കണ്ണിപൊയിൽ വയലിൽ കക്കൂസ് മാലിന്യം തള്ളിയതോടെ
നിരവധി പേർ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടും തോടിന്റെ തീരത്തുള്ള നിരവധി കിണറും മലിനമാകും ഇത് വലിയ പകർച്ചാ വ്യാധിക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.
നേരത്തെ മുത്താലം ഗ്രൗണ്ടിന്റെ അടുത്തും കക്കൂസ് മാലിന്യം തള്ളിയിരുന്നു എന്നും
ഇത്തരക്കാർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും നടപടി എടുക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.