തൃശൂരില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ഭീഷണിയും; 48കാരന് 13 വര്‍ഷം കഠിന തടവ്

തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. തൃശൂര്‍ കുഴിക്കാട്ടുശേരി സ്വദേശി ജയന്‍ (48) ആണ് പ്രതി. പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് പതിവായിരുന്നു.
പെണ്‍കുട്ടിയോട് തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.ഈ വര്‍ഷം മാര്‍ച്ച് 19ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികില്‍വെച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. ആളൂര്‍ എസ്.എച്ച്.ഒ സിബിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് 13 വര്‍ഷം കഠിന തടവിന് പുറമേ 85,000 രൂപയും പിഴയിട്ടിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ പത്ത് മാസം കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി അതിവേഗ പോക്‌സോ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് മതിയായ തുക ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

error: Content is protected !!