കണ്ണൂരിൽ മുത്തശ്ശിക്കൊപ്പം നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്. റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില്‍നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കുട്ടി അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.

error: Content is protected !!