ഇനി സർക്കാർ ആശുപത്രികളിലും രാവിലെ 7 മുതൽ മെഡിക്കൽ ലാബുകളുടെ പ്രവർത്തനം തുടങ്ങാൻ അനുമതി

സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ലാബുകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ ലഭ്യമാക്കാൻ സാധിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ്.

നിലവിൽ പിച്ച്സി. സിഎച്ച്സി. എ ഫ് എച്ച് സി എന്നിവിടങ്ങളിലെ മെഡിക്കൽ ലാബിൻ്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകീട്ട് 4 വരെയാണ്. ഇതു കാരണം പ്രമേഹരോഗികൾക്ക് രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള പരിശോധനക്ക് കഴിയുന്നില്ല.

സർക്കാർ ആശുപത്രികളിലും 7 മണിക്ക് പരിശോധന തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കോഡൂർ ഒറ്റത്തറ സ്വദേശി മച്ചിങ്ങൽ മുഹമ്മദ് കൊടുത്ത നിവേദനത്തെ തുടർന്നാണ് സർക്കാറിൻ്റെ PHC ,FHC,CHC എന്നിവിടങ്ങളിൽ തദ്ധേശസ്ഥാപനത്തിൻ്റെ സഹായത്തോടെ 7 മണി മുതൽ സേവനം ലഭ്യമാക്കാവുന്നതാണെന്ന് അറിയിച്ചത്.

error: Content is protected !!