
Web Desk
തൃശൂര്‍ യാര്‍ഡില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും (ഏപ്രില്‍ 6), ഏപ്രില്‍ 10 തീയതികളില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.