മൂന്നര വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് , കലാംസ് വേൾഡ് റെക്കോർഡ്

Web Desk

പ്രായം മൂന്നര വയസ്സ് ഈ കൊച്ചു വയസ്സിൽ ബുദ്ധിശക്തിയിൽ അസാധാരണമായ കഴിവുതെളിയിച്ച് ശ്രദ്ധേയനാവുകയാണ് കോഴിക്കോട് വെള്ളിപറമ്പ് 6/2 ൽ കടയാപറമ്പത്ത് ഇഷാൻ ബബീഷ് . ബബീഷിൻ്റെയും രസ്നയുടെയും മകനാണ്. ആഴ്ചയിലെ ദിവസങ്ങൾ, മാസങ്ങൾ എണ്ണൽ സംഖ്യകൾ ,പൊതു വിജ്ഞാനം (104 ചോദ്യങ്ങൾ ) തുടങ്ങി ഇംഗ്ലീഷ് അക്ഷരമാലയും , തെരഞ്ഞെടുത്ത സ്വരാക്ഷരങ്ങളും 31 ഇന്ത്യൻ നേതാക്കളും ഉൾപ്പെടെ നിമിഷനേരം മതി ഓത്തു പറയാൻ. മാത്രമല്ല ശരീരത്തിൻ്റെ 39 ഭാഗങ്ങളെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം നടത്തുന്നതും അനായാസമാണ് . മലയാളം വാക്കുകളുടെ ഇംഗ്ലീഷ് പതിപ്പ് 141 ( വാക്കുകൾ) മൃഗങ്ങൾ – 35 , പക്ഷികൾ – 13 പഴങ്ങൾ -10 പച്ചക്കറികൾ -15 വർണ്ണങ്ങൾ – 8 തുടങ്ങി കുഞ്ഞു മനസ്സിൽ ഒതുങ്ങുന്നതിനേക്കാൾ അധികം കാര്യങ്ങളിലൂടെ നീണ്ടു കിടക്കുകയാണ് ഈ കുരുന്നു പ്രതിഭയുടെ പ്രകടനം.

error: Content is protected !!