പുതിയ വിദ്യാർത്ഥികളെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളോടെയാണ് തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത് തല പ്രവേശനോത്സവവും ഇവിടെയായിയുന്നു .
പഞ്ചായത് തല ഉത്ഘാടനം പഞ്ചായത് പ്രസിഡന്റ് ദിവ്യഷിബു നിർവഹിച്ചു .

കൊടിയത്തൂർ പഞ്ചായത്തിന്റെ പഞ്ചായത് തല ഉത്ഘാടനം തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു . കുഞ്ഞു കൈകളിൽ ബലൂണുകളും തലയിൽ തൊപ്പിയും മധുര പലഹാരങ്ങളും നൽകിയാണ് പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുമക്കളെ സ്വീകരിച്ചത് . വിദ്യാർത്ഥികളുടെ വെൽകം ഡാൻസോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത് .

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി .
പഞ്ചായത്തിൽ പൊതുവിദ്യാലയങ്ങൾ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണമാണ് തോട്ടുമുക്കം സ്കൂൾ എന്നും പഞ്ചായത്തിന്റെ എല്ലാ വിധ സപ്പോർട്ടും സ്കൂളിന് നൽകുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു

സ്കൂളിന്റെ പേരിൽ അച്ചടിച്ച നെയിം സ്ലിപ് വിതരണവും കുട്ടികൾക്ക് പഞ്ചായത് വകയുള്ള സമ്മാനങ്ങളും പ്രസിഡന്റ് വിതരണം ചെയ്‌തു .

വാർഡ്മെബെർ സിജി ബൈജു ,ആയിഷ ചേലപ്പുറത് പ്രധാനാധ്യാപിക ഷെറീന ബി ,പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,ഹണി ടീച്ചർ എന്നിവർ സംസാരിച്ചു .നേരത്തെ കുട്ടികളുടെ ഘോഷയാത്രയോടെയാണ് കുട്ടികളെ വരവേറ്റത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!