തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപടികളോടെ ആഘോഷിച്ചു

തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപടികളോടെ ആഘോഷിച്ചു .കുഞ്ഞു കുട്ടികൾ അണിനിരന്ന റാലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.എല്ലാ കുട്ടികളെയും മധുരം നൽകിയാണ് സ്വീകരിച്ചത് .
ആഘോഷ പരിപാടികൾ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷൻ ആയി .വാർഡ് മെമ്പർ സിജി ബൈജു ,മുഖ്യാതിഥിയായി.സ്കൂൾ ഹെഡ്‍ മാസ്റ്റർ ശ്രീജിത് ആർ ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ജിഷ പ്രകാശ് ,സ്റ്റാഫ് സെക്രട്ടറി ഹണി ടീച്ചർ എന്നിവർ സംസാരിച്ചു .തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്‌ളാസും നടന്നു .

error: Content is protected !!