ആവേശം വാനോളം ഉയർത്തി തോട്ടുമുക്കത്ത് നടന്ന അഖിലകേരള വടം വലി മത്സരം : ജാസ് വണ്ടൂർ വിജയികളായി

മുക്കം : KCYM തോട്ടുമുക്കം യൂണിറ്റും ,സൗഹൃദ കൂട്ടായ്മ തോട്ടുമുക്കവും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരം കാണികൾക്ക് ആവേശമായി.
അവസാനം വരെ കാണികളിൽ ആവേശം നിറച്ച വടം വലി കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് ആളുകൾ ആണ് . സ്ത്രീകൾക്കും കുട്ടികൾക്കും മത്സരം കാണുന്നതിനായി ഗാലറി അടക്കമുള്ള എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു . ബഷീർ കരുവാരകുണ്ടിന്റെ ലൈവ് അനൗൺസ് മെന്റ് പെർഫോമൻസ് കൂടിയായപ്പോൾ കാണികളിൽ ആവേശം ഇരട്ടിയായി .

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ impex കൂട്ടായ്മ പള്ളിത്താഴെ സ്പോൺസർ ചെയ്ത ജാസ് വണ്ടൂരും -jrp ആഡ്‌മാസ് മുക്കവും ഫൈനലിൽ എത്തുകയും
വാശിയേറിയ ഫൈനൽ മത്സരത്തിൽ impex കൂട്ടായ്മ സ്പോൺസർ ചെയ്ത ജാസ് വണ്ടൂർ വിജയികളാവുകയും ചെയ്തു .

കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് കവിത ടീച്ചർ വടം വലിയുടെ ഉത്ഘാടനം നിർവഹിച്ചു .
തോട്ടുമുക്കം സെന്റ് തോമസ് ഫെറോന ചർച്ച് വികാരി ബെന്നി കാരക്കാട്ട് ചടങ്ങിൽ അധ്യക്ഷൻ ആയി .മുൻ അസി വികാരി ഫാദർ ജിതിൻ നെ പഞ്ചായത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ ടോം ,ബ്ളോക് മെമ്പർ ധന്യ ,ഊർങ്ങാട്ടിരി ബ്ളോക് മെമ്പർ ഷിജോ പനമ്പിലാവ്‌ ,വാർഡ് മെമ്പർമാരയ സന്തോഷ് സെബാസ്റ്റ്യൻ ,സുഹാസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് ഒ എ ബെന്നി,എന്നിവർ സംസാരിച്ചു .ലിന്റോ ജോസഫ് എം എൽ എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

error: Content is protected !!