കുഞ്ഞിനെ വാരിപ്പുണർന്നു നിൽക്കുന്ന മലയാളി മങ്കയുടെ മനോഹരമായ മെഗാ പൂക്കളം ; 2000 ത്തോളം പേർക്ക് പായസമടക്കമുള്ള ഓണസദ്യ; കളറായി തോട്ടുമുക്കം യു .പി സ്കൂളിലെ ഓണാഘോഷം

NEWSDESK

തോട്ടുമുക്കം: ഗവർമെന്റ് യു പി സ്കൂളിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു .
പൂർവ്വ വിദ്യാർത്ഥികളും പി ടി എ കമ്മറ്റിയും ഒരുക്കിയ മെഗാ പൂക്കളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി .
കുട്ടികൾക്കായി പൂക്കള മത്സരങ്ങൾ , വിവിധ മത്സരങ്ങൾ തുടങ്ങിയ സംഘടിപ്പിച്ചു .
സ്കൂളിലേക്ക് വന്ന 2000 ഓളം പേർക്ക് പായസമടക്കമുള്ള ഗംഭീര ഓണസദ്യയും നൽകി.
ഓണാഘോഷ പരിപാടികൾ കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സിജി ബൈജു അധ്യക്ഷയായി .എച് .എം ഇൻ ചാർജ്‌ ജീവാഷ് മാഷ് ,ഹൈറുന്നീസ ടീച്ചർ എന്നിവർ സംസാരിച്ചു .
പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,എസ് എംസി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ജിഷ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!