
NEWSDESK
തോട്ടുമുക്കം : വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ശാരീരിക ആരോഗ്യവും വർധിപ്പിക്കുക ,
വെല്ലുവിളികളുള്ള സാഹചര്യങ്ങളിൽ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തോട്ടുമുക്കം ഗവർമെന്റ് സ്കൂളിൽ ആരംഭിച്ച കരാട്ടെ പഠനത്തിന്റെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയവർക്കുള്ള യെല്ലോ ബെൽറ്റും സെര്ടിഫിക്കറ്റും വിതരണം ചെയ്തു .
കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോത്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷൻ ആയി .എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് കരാട്ടെ പരിശീലകരായ അഷ്റഫ് ,ഷാജിമുനീർ എന്നിവർ സംസാരിച്ചു .