കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 29 ന് തുടക്കമാകും ;ഇത്തവണ മുക്കം വേദിയാകും

മുക്കം: ജില്ലാ സ്കൂൾ കലോത്സവത്തിന് ഇത്തവണ മുക്കം വേദിയാകും. ഉപജില്ല രൂപീകരണത്തിനു ശേഷം ആദ്യമായാണു ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കം വേദിയാകുന്നത്. മുക്കം ഓർഫനേജ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് പ്രധാന വേദി.

സംഘാടക സമിതി രൂപീകരണം 26ന് 2 മണിക്ക് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്.അമൃത അറിയിച്ചു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി 90,00 മത്സരാർഥികൾ പങ്കെടുക്കും. കലോത്സവം നവംബർ 29ന് ആരംഭിച്ചു ഡിസംബർ 3ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!