
newsdesk
ചൈന വൻ മതിലിന്നു മുകളിൽ തിരുവാതിര കളിച്ചു ഒരു കൂട്ടം മലയാളി മങ്കമാർ . തിരുവമ്പാടി സ്വദേശിനിയും നീലേശ്വരം ഗവർമെന്റ് സ്കൂൾ അധ്യാപികയുമായ ഷീജ ടീച്ചറുടെയും കണ്ണൂർ സ്വദേശിനി ലീനയുടെയും നേതൃത്വത്തിൽ ഉള്ള 9അംഗ വനിതകളാണ് ചൈന വന്മതിലിനു മുകളിൽ കേരളത്തിന്റെ തനതായ കലാരൂപമായ തിരുവാതിര കളിച്ചു വിദേശികളെപോലും ഞെട്ടിച്ചത് .
സെപ്തംബര് 3 നു ആണ് ഇത്തരത്തിൽ അവിടെ തിരുവാതിര അവതരിപ്പിച്ചത്
കണ്ടുനിന്ന വിദേശികൾക്കും ഇത്പുതിയ അനുഭവം ആയി .
കണ്ണൂരിൽ നിന്നും പുറപ്പെട്ട 40 പേര് അടങ്ങുന്ന ടൂർ സംഘത്തിലെ 9 വനിതകളാണ് ഇത്തരത്തിൽ കേരളത്തനിമ ഒട്ടും ചോരാതെ സെറ്റ് സാരിയും മറ്റും ഉടുത്ത് തിരുവാതിര കളിച്ചത്