പ്രവൃത്തി പുരോഗമിക്കുന്നമുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം സി.കെ കാസിം എം എൽ എ സന്ദർശിച്ചു

മുക്കം: നാല് കോടിയോളം രൂപ ചിലവിൽ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയമുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം തിരുവമ്പാടി എം എൽ എ സി.കെ കാസിം സന്ദർശിച്ചു. നിലവിൽ ഏകദേശം പ്രവൃത്തി പൂർത്തിയായ കെട്ടിടത്തിൽ ഇലക്ട്രിഫിക്കേഷൻ വർക്കുകയും മുറ്റം ഇൻ്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയുമാണ് ബാക്കിയുള്ളത്.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടേകാൽ കോടി രൂപയും

സംസ്ഥാന ആഭ്യന്തര വകുപ്പ് അനുവദിച്ച ഒന്നേമുക്കാൽ കോടി രൂപയുമുപയോഗിച്ചാണ് നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായാൽ കേരളത്തിലെ മാതൃക പോലീസ് സ്റ്റേഷനുകളിലൊന്നാകും മുക്കത്തേത്. അതേ സമയം കെട്ടിടം പ്രവൃത്തി പൂർത്തികരിച്ച് ഉദ്ഘാടനത്തിന് ഇനിയും സമയമെടുക്കും. നിർമ്മാണമാരംഭിച്ച സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ തസ്തികയിൽ സി.ഐ ആണ് ഉണ്ടായിരുന്നത്. അത് കൊണ്ട് ആ നിലയിലാണ് നിർമ്മാണം ആരംഭിച്ചതും. എന്നാൽ പുതിയ സർക്കാർ വന്നതോടെ സ്റ്റേഷൻ ഹൗസ് ഓഫീസറായി എസ്ഐമാരെ നിയോഗിക്കുകയും മുക്കത്ത് സിഐക്ക് കൂടി ചാർജ് നൽകുകയും ചെയ്തതോടെ പ്രധാനപ്പെട്ട രണ്ട് റൂമുകൾ ആവശ്യമായി വരികയായിരുന്നു. ഈ സാഹചര്യത്തിൽ ഇതിനാവശ്യമായ മാറ്റം വരുത്താൻ എം എൽ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകി. മാത്രമല്ല കെട്ടിടത്തിൽ സ്ഥിരം അഗ്നി രക്ഷമാർഗ്ഗങ്ങളും ഒരുക്കിയിരുന്നില്ല. ഇതോടെ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്. ഇക്കാര്യത്തിലും വേണ്ട നടപടികൾ സ്വീകരിക്കാൻ എം എൽ എ നിർദേശം നൽകി.*
പുതിയ കെട്ടിടത്തിൻ്റെ ആദ്യ നിലയിൽ ലോക്കപ്പുകളും സ്റ്റേഷൻ ഓഫീസർക്കുള്ള മുറിയുമാണ് വിഭാവനം ചെയ്തിരുന്നത്. ഒന്നും രണ്ടും നിലകളിൽ ഓഫീസ് മുറി, വനിതാ പോലീസുകാർക്കുള്ള മുറി, കംപ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവയും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.


1985 ൽ വയലാർ രവി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് നിലവിലെ മുക്കം പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. തറകൾ പൊട്ടിപ്പൊളിഞ്ഞ്, ചുമരുകൾ വിണ്ട് കീറിപ്പൊട്ടിയ കെട്ടിടത്തിലാണ് നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് വിശ്രമിക്കാൻ വിശ്രമമുറികളില്ല. മിക്ക റൂമുകളുടേയും കോൺക്രീറ്റ് മേൽക്കൂര അടർന്ന് വീഴുന്ന അവസ്ഥയാണ്. എം എൽ എ ക്കൊപ്പം നഗരസഭ കൗൺസിലർമാരായശരീഫ് വെണ്ണക്കോട്, മുനീർ മുത്താലം, ജിജി ജയരാജ്, സുഹറ വഹാബ്, ഹനീഫ തെച്ചാട്, ഗിരിജ, മുക്കം സി.ഐ മുഹമ്മദ് റഫീഖ്, പൊതുമരാമത്ത്എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, അസിസ്റ്റൻ്റ്എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉബൈബ, അസി.എഞ്ചിനീയർ ദിനേശൻയു ഡി എഫ് നേതാക്കളായ നിഷാബ് മുല്ലാേളി, സമാൻ ചാലൂളി, ഒ.കെ ബൈജു, ജിഹാദ് തറോൽ,കോൺട്രാക്റ്റർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!