പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണംപരാതി നൽകി മകൻ മനസ് മോൻസൺ

കൊച്ചി: ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി നൽകി മകൻ മനസ് മോൻസൺ. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോർത്ത് പൊലീസിലാണ് മനസ് മോൻസൺ പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞു.

error: Content is protected !!