പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല

Local News

കോഴിക്കോട് കക്കാടംപൊയിലിലെ പി വി അൻവർ എം എൽ എ യുടെ ഉടമസ്ഥയിലുള്ള പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തടയണ പൊളിച്ചു നീക്കാന്‍ ഉടമകള്‍ക്ക് ഒരു മാസമാണ് ജില്ലാ കലക്ടര്‍ സമയം അനുവദിച്ചത്. സമയപരിധി വ്യാഴാഴ്ച്ചയോടെ അവസാനിച്ചു. ഉടമകള്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ഏറ്റെടുക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കും. കാര്യങ്ങൾ സ്ഥലം സന്ദർശിച്ചതിന് ശേഷം തിരുമാനിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.

സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയാണ് പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്. തടയണ പൊളിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തലിലാണ് അധികൃതർ. ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കണം. മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. വിദഗ്ധരുമായി ചര്‍ച്ച നടത്തിയാവും പഞ്ചായത്ത് തുടര്‍നടപടികള്‍ തീരുമാനിക്കുക

error: Content is protected !!