
newsdesk
മുയിപ്പോത്ത്: ചാനിയം കടവത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൂത്താളി സ്വദേശിയായ പാറപ്പുറത്ത് ലാലു ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് മുയിപ്പോത്ത് പ്രാണമുണ്ടക്കല് കടവില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് ലാലു.