സ്‌കൂട്ടറില്‍ കാളയിടിച്ചു,എഎസ്‌ഐക്ക് ദാരുണാന്ത്യം

Web Desk

സ്‌കൂട്ടറില്‍ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്‌ഐ കെ.എ.ജോണ്‍സണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫിസിനു മുന്‍പിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റോഡില്‍ വെളിച്ചം കുറവായിരുന്നതിനാല്‍ സ്‌കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു. ജോണ്‍സണ്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയില്‍ തകര്‍ന്നിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണുകിടന്ന എഎസ്‌ഐയെ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങളും വിസമ്മതിച്ചെങ്കിലും കോഴിക്കോട്ടേക്കു കാറില്‍ പോയ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ മേരിമാതാ പള്ളിക്കു സമീപം കവലക്കാട്ട് പരേതനായ കെ.ഡി. ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോണ്‍സണ്‍. രണ്ടു വര്‍ഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി. മൃതദേഹം അശ്വിനി ആശുപത്രി മോര്‍ച്ചറിയില്‍.

error: Content is protected !!