
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,080 രൂപ വർധിച്ച് 92,800 രൂപയായി. ഗ്രാമിന് 135 രൂപ ഉയർന്ന് 11,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. നവംബർ 20ന് പവന് 3,760 രൂപയും നവംബർ 21ന് 360 രൂപയും കുറഞ്ഞിരുന്നു. ഇതോടെ 91,720 രൂപയിലേക്ക് താഴ്ന്ന സ്വർണവിലയാണ് ഇന്ന് വീണ്ടും ഉയർന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ മാറ്റമുണ്ടാകാം.