താത്തൂർ ശുഹദാമഖാമിലെ ഉറൂസിന് തുടക്കമായി

Local News

ഏറെ പുരാതനമായ ചാത്തമംഗലം പഞ്ചായത്തിലെ താത്തൂർ ശുഹദാമഖാമിലെ റൂസിന് തുടക്കമായി . നാല് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചു കൊണ്ട് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പതാക ഉയർത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ചടങ്ങുകൾ മാത്രമായാണ് ഉറൂസ് നടക്കുന്നത്.
കൂടാതെ താത്തൂർ ശുഹദാ മഖാമിലേക്കുള്ള പ്രവേശനവും കർശന നിയന്ത്രണങ്ങളോടെയാകും. എല്ലാവർഷവും ഉറൂസിനോടനുബന്ധിച്ച് നൽകുന്ന ഭക്ഷണ വിതരണവും ഇപ്രാവശ്യം ഉണ്ടായിരിക്കുന്നതല്ല. ഉറൂസിൻ്റെ എല്ലാ ചടങ്ങുകളും വിശ്വാസികൾക്ക് കാണുന്നതിനു വേണ്ടി ഓൺലൈൻ വഴിയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച നാലുമണിക്ക് നടക്കുന്ന കൊന്നാര് സാറാത്തീങ്ങളെ വരവോടു കൂടി ഇത്തവണത്തെ താത്തൂർ ശുഹദാ മഖാം ഉറൂസ് സമാപിക്കും.

error: Content is protected !!