വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കെ കാട്ടുപന്നിയുടെ ആക്രമണം; താമരശ്ശേരിയിൽ മധ്യവയസ്കന് പരിക്ക്

താമരശ്ശേരി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. കോരങ്ങാട് സ്വദേശി എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

സ്വന്തം വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. അബ്ദുൽ ഖാദറിന്റെ കാലിനാണ് കുത്തേറ്റത്. തുടർന്ന് ഇയാളെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്‍മ്പതംഗ സംഘം സ്ഥലം കാണാനാണ് പ്രദേശത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!