വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവേകി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഊറ്റം’26

താമരശ്ശേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷനിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരം നൽകി ഡിവിഷൻ മെമ്പർ പി ജി മുഹമ്മദിൻറെ ഊറ്റം’ 26 ശ്രദ്ധേയമായി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. താമരശ്ശേരി ഡിവിഷനിലെ വിദ്യാലയങ്ങളിൽ നിന്ന് വിജയിച്ചവരെയും ഡിവിഷനിലെ താമസക്കാരായ വിദ്യാർത്ഥികളെയും ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ പിജി മുഹമ്മദ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് ആദരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ അവസരങ്ങൾ സംബന്ധിച്ച് ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി.

ഊറ്റം 26 നിയോജക മണ്ഡലം എംഎൽഎ ഫിറോസ് ഉദ്ഘാടനം ചെയ്തു. മെമ്പർ പി ജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.ബാബു, ജിതിൻ ചന്ദ്രൻ ക്ലാസുകൾ നയിച്ചു.എ കെ കൗസർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ റസീന സിയാലി, സജീന ടീച്ചർ, പി ഗിരീഷ് കുമാർ, കെ എം അഷ്‌റഫ് മാസ്റ്റർ, എം സി നാസിമുദ്ധീൻ, എം എ ഗഫൂർ മാസ്റ്റർ, ഹാഫിസു റഹ്‌മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ടി വനജ , മൈമൂന ഹംസ, നുഷ്ഹത്ത് ടീച്ചർ, എസ് പി ഷഹന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാഹിം ഹാജി, എ പി സമദ് , കാവ്യ വി ആർ , അബ്ദുൽ ഖാദർ ജീലാനി , ആസാദ് കാരാടി, അനിൽ മാസ്റ്റർ, എം കെ അബ്‌ദുൽ റഷീദ്, ഖദീജ സത്താർ, നസീറ ഷരീഫ്, വി കെ എംകോയ , പി കെ വിജിത്ത്. ബവിത സുരേന്ദ്രൻ , സൗജഅബ്ദുറഹിമാൻ, വികെ ജംഷീന , നസീമ അസീസ്, നജ്മ റഷീദ് , ഷീജ ദിലീപ്,ജിൽഷ, മുജീബ് ചളിക്കോട്, ആർ കെ ഷാഫി, ഷാഫി സക്കരിയ, റാഷിദ് കാരക്കാട്, മിസ്ബാഹ് കൈവേലിക്കടവ് സംബന്ധിച്ചു. എം ടി അയ്യൂബ് ഖാൻ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!