
newsdesk
താമരശ്ശേരി: ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങൾ ഇല്ലെന്ന് കണ്ടെത്തി.
നിലവിലുള്ള മണ്ണും പാറകളും നീക്കം ചെയ്തതിനുശേഷം ഗതാഗതം ഉച്ചയോടെ പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ വിലയിരുത്തുന്നത് .
ഇന്നലെ വൈകീട്ടോടെയാണ് ചുരത്തിൽ മണ്ണിടിച്ചിലുണ്ടായത്. ചുരം വ്യൂപോയിന്റിന് സമീപം കല്ലും മരങ്ങളും പൂർണമായി റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.