newsdesk
താമരശ്ശേരി: കോരങ്ങാട് പെട്ടിക്കട കുത്തിത്തുറന്നു പണവും സാധനങ്ങളും കവർന്നു. കോരങ്ങാട് പുത്തൻ തെരുവിൽസുൽഫിയുടെ കടയിലാണ് കവർച്ച നടത്തിയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണു കുത്തിത്തുറന്ന നിലയിൽ കണ്ടത്. കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് സുൽഫിയും കുടുംബവും കഴിയുന്നത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം കഴിഞ്ഞദിവസം നാല് സ്ഥാപനങ്ങളിൽ കവർച്ച നടത്തിയിരുന്നു
പോലീസ് അന്വേഷണത്തിൽ ഇതുവരെപ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. താമരശ്ശേരി മേഖലയിൽ
സ്ഥാപനങ്ങളിലെ നിരന്തരം കവർച്ച നാട്ടുകാർ ഭീതിയോടെയാണ് കാണുന്നത്