newsdesk
കോഴിക്കോട്: മലബാറിൽ റെയിൽവേ മൂന്നാം പാളം അനുവദിക്കുന്ന കാര്യത്തിൽ കേരളം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഷാഫി പറമ്പിൽ എം.പി. കേന്ദ്ര ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ യാത്രാ സൗകര്യം പരിമിതമാണ്. സ്ഥലം ഏറ്റെടുക്കൽ ഇല്ലാതെ തന്നെ മൂന്നാമതൊരു റെയിൽവേ ലൈൻ സാദ്ധ്യമാണ്. ഇത് ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവും. വടകര മേഖലയിൽ ദേശീയപാത നിർമാണത്തിലെ അപകാതകൾ പരിശോധിക്കുന്നതിന് സംയുക്ത സംഘം സ്ഥലം സന്ദർശിക്കണം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും ദേശീയ പാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയിലെ പ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉൾപ്പെട്ടതായിരിക്കണം സംഘമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണത്തിലെ അപാകതകൾ കാരണം വടകര മേഖലയിലെ ജനങ്ങൾ ഏറെ പ്രയാസം നേരിടുകയാണ്. മടപ്പള്ളി, മുക്കാളി ഭാഗത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.
പാർശ്വഭിത്തിക്കു പകരം കൊണ്ടുവന്ന സോയിൽ നെയ്‌ലിംഗ് ടെക്‌നോളജി പലയിടത്തും പരാജയമാണ്. ഇതിലെ സിമന്റ് സ്‌പ്രേ അടർന്നു വീഴുന്നു. ചോറോട് മേഖലയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളിൽ വരെ വെള്ളംകയറി. ഈ സാഹചര്യത്തിൽ അടിയന്തരമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ദേശീയപാതാ വിഭാഗം ഉന്നതാധികാരികളും കരാർ കമ്പനിയുടെ പ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേർന്ന സംഘം സ്ഥലം സന്ദർശിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചരിച്ച ജീപ്പാണ് തലകീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.