താമരശ്ശേരി ജ്വല്ലറി മോഷണം: പ്രതി പിടിയിൽ

താമരശ്ശേരി:  താമരശ്ശേരി കാരാടി പുതിയ സ്റ്റാൻ്റിന് സമീപം സിയ ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ ബാലുശ്ശേരി അവിടനല്ലൂർ തന്നിക്കോട്ട് മീത്തൽ സതീശൻ (37) നെയാണ്  പോലീസ് താമരശ്ശേരി ചുങ്കത്ത് വെച്ച്  ഇന്നു പുലർച്ചെ  പിടികൂടിയത്.

ഈ മാസം അഞ്ചിനായിരുന്നു സംഭവം, പൂട്ട് പൊളിച്ച് കടക്ക് അകത്തു കടന്ന പ്രതിക്ക് ലോക്കർ തകർക്കാർ സാധിച്ചിരുന്നില്ല, തുടർന്ന് കടയിൽ സൂക്ഷിച്ച അരക്കിലോ വെള്ളിയുമായി കടന്നു കളയുകയായിരുന്നു.

error: Content is protected !!