
Local News
മൂന്നാം വയസ്സിൽ കുത്തിയൊലിച്ചു വരുന്ന പുഴവെള്ളത്തിൽ നീന്തിത്തുടിച്ചു വിസ്മയം തീർത്തു ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയകളിലും വൈറലായ കൊച്ചുമിടുക്കി റന ഫാത്തിമയെ ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് ജെസി റിയാസ് കുങ്കഞ്ചേരി ആദരിച്ചു. ഒപ്പം ഈ കൊച്ചു മിടുക്കിയിലെ കഴിവിനെ കണ്ടെത്തി ഈ ചെറുപ്രായത്തിൽ പുഴയിൽ നീന്തിത്തുടിക്കാൻ പ്രാപ്തമാക്കിയ റനയുടെ വല്യുമ്മ റംല മനാഫിനെയും ആദരിച്ചു. 2 പേർക്കും മോമെന്റൊയും പാരിതോഷികങ്ങളും നൽകി.
പാരിതോഷികങ്ങൾ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ , ട്രഷറർ വസീം, നിബിൻ നവാസ് സിടിവി, ഗഫൂർ ടിപി, റാഷിദ് എന്നിവർ നൽകി. ജെ സി ഐ കാരശ്ശേരിയുടെ പബ്ലിക് റിലേഷൻ ഡയറക്ടറും മാധ്യമ പ്രവത്തകനുമായ റഫീഖ് തോട്ടുമുക്കത്തിന്റെയും ജെ സി ഐ കാരശ്ശേരിയുടെ ജെ സി ആർ ടി വിംഗ് സെക്രട്ടറി റിഫാന റഫീഖിന്റെയും മകളാണ് ഇപ്പോൾ നാടിനു അഭിമാനമായ കൊച്ചു മിടുക്കി റന ഫാത്തിമ.