
Web Desk
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു . ഒരു സ്ത്രീ എന്ന നിലയ്ക്കുതന്നെ പ്രതികരിക്കേണ്ട അവസ്ഥയാണ്. എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് ഞാന്‍ മൂന്നുവര്‍ഷം ജീവിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഒരു ഐഫോണ്‍ നല്‍കി എങ്ങനെ ഐഎഎസ് ഓഫിസറെ ചതിക്കാനാവുമെന്ന് സ്വപ്ന ചോദിച്ചു. ജന്മദിന സമ്മാനമായി നല്‍കിയത് ഫോണല്ലെന്നും സ്വപ്ന പറഞ്ഞു. എന്റെ സ്വന്തം പണം കൊടുത്ത് വാങ്ങിയ സമ്മാനങ്ങളാണ് നല്‍കിയത്. പിറന്നാള്‍ സമ്മാനമെങ്കില്‍ ഞാന്‍ കുറേദിവസം വീട്ടില്‍ സൂക്ഷിക്കുമായിരുന്നില്ല. കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് സമ്മാനമെന്നും വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കും. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചു. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞു. കോണ്‍സുലേറ്റിലെയും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്. സ്വര്‍ണം ഉണ്ടായിരുന്ന ബാഗ് കടത്താന്‍ ഇടപെടില്ലെന്നല്ല പറഞ്ഞത്. അത് വഴിയേ കിട്ടുമെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. തന്നെ സമാധാനിപ്പിച്ചുവെന്നും സ്വപ്ന പറഞ്ഞു. നയതന്ത്ര ബാഗില്‍ സ്വര്‍ണമുണ്ടെന്ന് ശിവശങ്കറിനോടു പറഞ്ഞിരുന്നു. കേസ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴിയും ശിവശങ്കറിനോട് സംസാരിച്ചു. ശിവശങ്കര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടാണ് പോയത്. ലോക്ഡൗണിനിടെ യാത്രയ്ക്ക് സ്വാധീനം ഉപയോഗിച്ചോ എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു