newsdesk
കോഴിക്കോട്∙ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അധ്യാപകനെ സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തു. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്ന് കോർപ്പറേറ്റ് മാേനജർ അറിയിച്ചു. അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നേതൃത്വത്തിൽ വിവിധ വിദ്യാർഥി യുവജന സംഘടന പ്രതിനിധികൾ സ്കൂൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ അധ്യാപകൻ ഒളിവിൽപ്പോയി.