സുശാന്ത് സിംഗിന്റെ കാമുകിക്ക് എതിരെ ഭീഷണി

മുംബൈ: ജീവനൊടുക്കിയ നടൻ സുശാന്ത് സിങ്ങിന്റെ കാമുകിയും നടിയുമായ  റിയ ചക്രവർത്തിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന്  സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ 2 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. നടന്റെ ആത്‍മഹത്യയ്ക്കു പിന്നിൽ റിയക്ക്  പങ്കുണ്ടെന്ന് ആരോപിച്ചാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർത്തിയത്. ഇൻസ്റ്റഗ്രാം വഴി ഭീഷണി മുഴക്കിയ 2 പേർക്ക് എതിരെയാണു നടപടി.പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. വരുംദിവസങ്ങളിൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അറിയിച്ചു . അശ്ലീല ഭീഷണി സന്ദേശങ്ങളോടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റിയ  സംഭവം അന്വേഷിക്കണമെന്നു സൈബർ പൊലീസിനോട് അഭ്യർഥിചത്തിന് പിന്നാലെയാണ് നടപടി .സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നും റിയ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പറഞ്ഞിരുന്നു . സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കേസ് അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രാപ്തരാണെന്നു സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു . സുശാന്തിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തെളിവുകൾ കണ്ടെത്താൻ  അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.  ഫൊറൻസിക് റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ തുടർന്നുള്ള അന്വേഷണങ്ങൾ ഉണ്ടാവു .

error: Content is protected !!
%d bloggers like this: