മാനസിക ശക്തി പകര്‍ന്ന സര്‍ക്കാരാണിത്; ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സണ്ണി വെയ്ന്‍

Entertainment Desk

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് നടന്‍ സണ്ണി വെയ്ന്‍. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും അതുകൊണ്ട് തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സണ്ണി വെയ്ന്‍ പറഞ്ഞത്.
എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ആരും വളച്ചൊടിക്കാതിരുന്നാല്‍ സന്തോഷം. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏറെ നിര്‍ണായകമായ വര്‍ഷമായിരുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറാങ്ങാന്‍ പോലും ആകാതിരുന്ന സമയത്ത് നമുക്ക് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് ഇതെന്ന് പറയാം.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയ്ന്‍ മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. അദ്ദേഹത്തിന്റെ തുറന്നുപറയുന്ന ചില നിലപാടുകള്‍ എനിക്ക് ഇഷ്ടമാണ്. അത് നമുക്ക് ഒരു ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് രാഷ്ട്രീയം എന്ന് പറയുന്നത് തൊഴിലല്ല, ജനസേവനമാണെന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലഘട്ടം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!