
News Desk
കേരളത്തിലുണ്ടാകുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസാണ് കുടുംബവും അത് ജന്മം നല്‍കിയ മൂല്യവ്യവസ്ഥയുമെന്ന് സുനില്‍ പി. ഇളയിടം. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി കുടുംബം മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്,’ ഇളയിടം പറഞ്ഞു. ഇതിനെ ജനാധിപത്യവല്‍ക്കരിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.