ഷട്ടിൽ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കല്‍പ്പറ്റയിൽ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

കല്‍പ്പറ്റ: ഷട്ടിൽ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തിന് പിന്നാലെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഷട്ടിൽ കളി കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു .

error: Content is protected !!