പയ്യോളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Web Desk

പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തൻപുരയിൽ ജയ ദാസന്റെ മകൾ അനുശ്രീ (15) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ, വ്യാഴാഴ്ച നടന്ന ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ മുകൾനിലയിലെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ജനലിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഇന്നു നടന്ന ഫിസിക്സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നതായി അറിയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!