
Web Desk
ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യത്തെ തടവിലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മോദി ജി, നിങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തെ തടവിലിടാന്‍ കഴിയില്ല,’ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേയാണ് ജിഗ്‌നേഷിനെതിരെ പരാതി നല്‍കിയത്.
അസം പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കിട്ട രേഖ പ്രകാരം, മേവാനിയുടെ ട്വീറ്റിന്മേല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.