
കറുത്തപറമ്പിലേക്കു വിവിവാഹം കഴിച്ച കൽപ്പൂര് സ്വദേശിനിയും,രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴുത്തിൽ മുറിവേറ്റ നിലയിൽ മുക്കത്തെ കമ്മ്യൂണിറ്റി ഹെൽത് സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് യുവതിയുടെ സഹോദരൻ മുക്കത്തെ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ മുക്കം പോലീസ് അന്വേഷണമാരംഭിച്ചു.
മുക്കത്തെ കറുത്തപറമ്പിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്ന കൽപൂർ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും,ഭർത്തൃമാതാവും ചേർന്ന് മാനസികമായും,ശാരീരികമായും നിരന്തരം പീഡിപ്പിക്കുന്നു എന്ന് കാണിച്ചു യുവതിയുടെ സഹോദരനാണ് മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എട്ട് വർഷം മുൻപ് വിവാഹിതയായ യുവതിയെ തുടക്കം മുതൽ തന്നെ ഭർത്തൃമാതാവ് മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നു. ആദ്യമൊക്കെ ഭർത്താവ് തനിക്കനുകൂലമായിരുന്നെങ്കിലും പിന്നീട് മാതാവിനൊപ്പം ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവായെന്നും യുവതി പറയുന്നു. സ്ത്രീധനത്തിൻ്റെ പേരും പറഞ്ഞ് പലപ്പോഴും ഇവർ യുവതിയെ വീട്ടുതടങ്കലിൽ വയ്ക്കുകയും , നിരന്തരം മാനസികമായി സമ്മർദത്തിലാഴ്ത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സ്ത്രീധനത്തെക്കുറിച്ചുള്ള പ്രശ്നത്തിൽ ഭർത്താവ് യുവതിയുടെ കഴുത്തിൽ കത്തി വയ്ക്കുകയും , തുടർന്ന് കഴുത്തിൽ സാരമായ മുറിവേൽക്കുകയുമുണ്ടായി. അവശനിലയിലായ യുവതിയെ മുക്കം CHC യിൽ ചികിത്സയ്ക്കു വിധേയമാക്കുകയും സഹോദരൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത്തരത്തിൽ ഇതിനു മുൻപും രണ്ടു തവണ തനിക്കു നേരെ വധശ്രമമുണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു . തുടക്കത്തിൽ മകൾ ഇത്തരത്തിൽ ചില പരാതികൾ പറയാറുണ്ടായിരുന്നെങ്കിലും,കാലക്രമേണ എല്ലാം നേരെയാവുമെന്നുള്ള വിശ്വാസത്തിലായിരുന്നു താനെന്നും, പ്രശനം ഇത്രയും വഷളായ സ്ഥിതിയിൽ മകളെ ഇനിയും ഭർതൃഗൃഹത്തിലേക്കയക്കാൻ ഭയമാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു .
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടആണ് യുവതിയുടെ സഹോദരൻ മുക്കം പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു. അതേസമയം യുവതിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും,തന്റെ ഭാഗത്തു നിന്ന് യാതൊരു വിധ മർദ്ദനവും ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ഭർത്താവും പറഞ്ഞു.