പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിനിയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സജ ഫാത്തിമ. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന സജ ഫാത്തിമയുടെ അപ്രതീക്ഷിത വേർപാട് സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!