അമ്മയെ വീടിനുള്ളിലാക്കി മകൻ തീയിട്ടു; നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി

തിരുവനന്തപുരം: അമ്മയെ വീടിനുള്ളിലാക്കി മകൻ തീയിട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം. നാട്ടുകാരെത്തിയാണ് തീയണച്ചത്. അമ്മയെ പൊള്ളലേൽക്കാതെ രക്ഷിക്കാനായെന്ന് പൊലീസ് പറഞ്ഞു.

മകന് മാനസികരോഗമുണ്ടെന്നും ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. അയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

error: Content is protected !!