
Web Desk
വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്. ഒക്ടോബര്‍ 25ന് ഉച്ചക്ക് 2.30 ഓടെയാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് മരിച്ചത്. പള്ളിക്കുത്ത് ജി.എം.എല്‍.പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച കുടുംബശ്മശാനത്തില്‍ സംസ്കരിക്കും.